ഉപയോഗശൂന്യമായ ട്രാഫിക് സിഗ്‌നലുകള്‍ പൊളിച്ചുമാറ്റണം

പാലക്കാട്: സുല്‍ത്താന്‍പേട്ട ജങ്ഷനില്‍ ഉപയോഗശൂന്യമായ ട്രാഫിക് സിഗ്നലുകള്‍ പൊളിച്ചുമാറ്റി ഗതാഗത സൗകര്യമൊരുക്കണമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി യോഗം അഭിപ്രായപ്പെട്ടു.
ഇതിനായി നഗരസഭയ്ക്കും ജില്ലാ പൊലീസ് മേധാവിക്കും കത്ത് നല്‍കും. സിവില്‍സ്റ്റേഷന്‍ കവാടത്തിനു മുന്‍വശം ബസുകള്‍ നിര്‍ത്തുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ നേരിടുന്ന അസൗകര്യം ഒഴിവാക്കുന്നതിനായി ബസുകള്‍  സമീപത്തെ ബസ് സ്റ്റോപ്പില്‍ തന്നെ നിര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി ആര്‍.ടി.ഒ യ്ക്ക് കത്ത് നല്‍കും.
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുഴല്‍ കിണറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍മാരായ വി വിശാലാക്ഷി, കെ ആനിയമ്മ വര്‍ഗീസ്, താലൂക്ക്തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top