ഉപതിരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തൃശൂര്‍: ജില്ലയിലെ കൈപ്പമംഗലം വാര്‍ഡ് 16 തായ്‌നഗര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പോളിങ് സ്റ്റേഷനുകളായി നിര്‍ണ്ണയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉപതിരഞ്ഞെടുപ്പ് ദിവസമായ ഒക്‌ടോബര്‍ 11 ന് ജില്ലാ വരണാധികാരിയുമായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ഒക്‌ടോബര്‍ 11 ലെ തിരഞ്ഞെടുപ്പിനും ഒക്‌ടോബര്‍ 12 ലെ വോട്ടെണ്ണലിനും സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണ്. യ വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ സൗകര്യം ചെയ്തുകൊടുക്കേണ്ടതുമാണ്.

RELATED STORIES

Share it
Top