ഉപതിരഞ്ഞെടുപ്പ്: ജില്ലയില്‍ എല്‍ഡിഎഫിന് നേട്ടം

കൊല്ലം:ജില്ലയില്‍നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് വിജയം. ഉമ്മന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അണ്ടൂര്‍(14), നെടുമ്പന ഗ്രാമപഞ്ചായത്തിലെ പുലിയില(5) വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.
അണ്ടൂര്‍(വനിത) വാര്‍ഡില്‍ ബി വി രമാമണിയമ്മ (കേരളാകോണ്‍ ബി) 118 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ ഐ സ്ഥാനാര്‍ഥിയെ രണ്ടാം സ്ഥാനത്താക്കി.
ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 955 ആണ്. ഉമ കൃഷ്ണന്‍ (കോണ്‍ഐ)  347 വോട്ടും ബിന്ദു രാധാകൃഷ്ണന്‍ (ബിജെപി) 143 വോട്ടും നേടി. പുലിയില(ജനറല്‍) വാര്‍ഡില്‍ ആര്‍ റിനുമോന്‍ (സിപിഎം) 188 വോട്ടിന്റെ ഭൂരിപക്ഷത്തില്‍  ബിജെപി സ്ഥാനാര്‍ഥി രാജീവിനെ രണ്ടാമതാക്കി. ആകെ പോള്‍ ചെയ്ത 1207 വോട്ടില്‍ ആര്‍ റിനുമോന്‍ (സിപഎം)  584 വോട്ടും രാജീവ് (ബിജെപി) 396 വോട്ടുമാണ് നേടിയത്. പി ആര്‍ സജീവന്‍ (സ്വത) 227 വോട്ട് നേടി.

RELATED STORIES

Share it
Top