ഉപതിരഞ്ഞെടുപ്പില്‍ 73.89 ശതമാനം പോളിങ്

കണ്ണൂര്‍: ജില്ലയിലെ നാലു തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് സമാധാനപരം. 73.89 ശതമാനനം പോളിങ് രേഖപ്പെടുത്തി. എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തില്ല. എല്ലായിടത്തും യുഡിഎഫും എല്‍ഡിഎഫും തമ്മിലായിരുന്നു മുഖ്യമല്‍സരം.
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് നടന്ന വോട്ടെടുപ്പ് രാവിലെ ഏഴിന് തുടങ്ങി വൈകീട്ട് അഞ്ചോടെ അവസാനിച്ചു. തലശ്ശേരി നഗരസഭയിലെ കാവുംഭാഗം, മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്തിലെ കൈതേരി 12-ാം മൈല്‍, കണ്ണപുരം ഗ്രാമപ്പഞ്ചായത്തിലെ കയറ്റീല്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി എന്നിവിടങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. വാര്‍ഡ്, ആകെ വോട്ട്, പോള്‍ ചെയ്തത്, ശതമാനം എന്നീ വിവരങ്ങള്‍ ചുവടെ.
കാവുംഭാഗം-(1424), (1073) 75.35 ശതമാനം. കൈതേരി 12ാം മൈല്‍-(1361), (1018) 74.80 ശതമാനം. കയറ്റീല്‍-(1048), (804) -76.72. കൊളച്ചേരി-(8305), (5705) 68.69 ശതമാനം. വോട്ടെണ്ണല്‍ ഇന്നു രാവിലെ 10ന് തലശ്ശേരി നഗരസഭാ ഹാള്‍, മാങ്ങാട്ടിടം, കണ്ണപുരം, കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത് ഹാളുകളില്‍ നടക്കും. ഉച്ചയോടെ പൂര്‍ണഫലം അറിയാനാവും.

RELATED STORIES

Share it
Top