ഉപജില്ലകളിലെ സ്‌കൂളുകള്‍ക്ക് പരാധീനതകള്‍ മാത്രംകൊഴിഞ്ഞാമ്പാറ: ഉപജില്ലയുടെ കീഴിലുള്ള വിദ്യാലയങ്ങളില്‍ ചിലതൊഴിച്ചാല്‍ മിക്കതിന്റെയും കെട്ടിടങ്ങള്‍ സുരക്ഷാ ഭീഷണിയുള്ളതും കനത്ത ചൂടില്‍ വിദ്യാര്‍ഥികള്‍ ഇരിക്കേണ്ട സ്ഥിതിയിലുമാണ്. ഹോളോ ബ്രിക്‌സ് കെട്ടിടവും ആസ്ബസ്റ്റോസ് ഷീറ്റും സിങ്ക് തകിടിന്റെ മേല്‍ക്കൂരയുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പല കെട്ടിടങ്ങളും.  ഫാനുകളില്ലാത്തതും ആവശ്യത്തിന് ഫര്‍ണിച്ചര്‍ ഇല്ലാത്തതും ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രയാസമാവുന്നുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത് ഇത്തരം മേല്‍ക്കൂരയുള്ള വിദ്യാലയങ്ങളില്‍ മതിയായ ഫാനുകള്‍ സ്ഥാപിക്കണമെന്നാണ്. എന്നാല്‍ മിക്ക വിദ്യാലയങ്ങളിലും പരിശോധനാ വേളയില്‍ മാത്രം കറങ്ങുന്ന ഫാനുകള്‍ പിന്നെ പ്രവര്‍ത്തിക്കാറില്ലെന്നതാണ് സത്യം. പരാതി പറഞ്ഞ് രക്ഷിതാക്കള്‍ വിദ്യാലയത്തിലെത്തിയാല്‍ അവരുടെ മക്കളെ പീഡിപ്പിക്കുന്ന സമീപനമാണ് വിദ്യാലയത്തിലെ മാനേജ്‌മെന്റും അധ്യാപകരും ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. രക്ഷിതാക്കള്‍ ചോദിച്ചാല്‍ ഫാന്‍ തകരാറായതു കൊണ്ടാണ് പ്രവര്‍ത്തിക്കാത്തതെന്നും പറഞ്ഞു വിടുകയാണ് പതിവ്. ക്ലാസ് മുറികളില്‍ നിന്നും മൂത്രപ്പുരയിലേക്ക് മഴയുള്ള സമയങ്ങളില്‍ പോവാന്‍ പറ്റാത്ത സ്ഥിതിയാണ് മിക്ക വിദ്യാലയങ്ങളിലും. പിന്നാക്ക  മേഖലയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളാകട്ടെ ചോര്‍ന്നൊലിച്ചും അടച്ചുറപ്പില്ലാതെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറുന്നു.

RELATED STORIES

Share it
Top