ഉന്നാവോ ബലാല്‍സംഗം: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു

ലക്‌നോ: ഉന്നാവോ ബലാല്‍സംഗക്കേസില്‍ ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കാറിനെ സിബിഐ കസ്റ്റഡിയില്‍ എടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ രാത്രിയില്‍ തന്നെ എംഎല്‍എ യെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.കേസ് സിബിഐയ്ക്ക് വിടാന്‍ പ്രധാനമന്ത്രിയൂടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്.
കേസില്‍ ഇന്ന് ഉച്ചയ്ക്ക് അലഹബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെ കോടതിവിധി എതിരാകുമെന്ന വിലയിരുത്തലിലാണ് നടപടിയെന്നാണ് സൂചന.

RELATED STORIES

Share it
Top