ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ അവസരം

തിരുവനന്തപുരം: 2014-15 അക്കാദമിക വര്‍ഷം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അനുവദിച്ച ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ഒന്നാംവര്‍ഷ പിജി പഠനത്തിന് (2017-18 അക്കാദമിക വര്‍ഷം) പുതുക്കി ലഭിക്കുന്നതിന് ഈ മാസം 15 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷകര്‍ കേരളത്തിലെ ഗവണ്‍മെന്റ്, എയിഡഡ് കോളജിലോ, യൂനിവേഴ്‌സിറ്റി ഡിപാര്‍ട്ട്‌മെന്റുകളിലോ, ഐഎച്ച്ആര്‍ഡിയുടെ കീഴിയുള്ള സ്ഥാപനങ്ങളിലോ ആര്‍ട്‌സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങള്‍ പഠിക്കുന്ന കേരളീയരായ വിദ്യാര്‍ഥികളായിരിക്കണം.
സ്‌കോളര്‍ഷിപ്പ് പുതുക്കുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഈ മാസം 31. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും കോളജ് അധികാരികള്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 5. നോഡല്‍ ഓഫിസര്‍, കോളജ് പ്രിന്‍സിപ്പല്‍, മേധാവി ഓണ്‍ലൈനായി വെരിഫിക്കേഷനും അപ്രൂവലും പൂര്‍ത്തിയാക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി ഒമ്പത്.
സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ കൗണ്‍സിലില്‍ ലഭിക്കുന്നതിനുള്ള അവസാന തിയ്യതി ഫെബ്രുവരി 15. വിശദമായ വിജ്ഞാപനം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വെബ്‌സൈറ്റില്‍ (ംംം.സവെലര.സലൃമഹമ. ഴീ്.ശി) ലഭ്യമാണ്.

RELATED STORIES

Share it
Top