ഉന്നത വിദ്യാഭ്യാസ വായ്പ: ബാങ്കുകള്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നു

തലശ്ശേരി: ഉന്നത വിദ്യാഭ്യാസ പ0നത്തിന് വായ്പയെടുത്ത വിദ്യാര്‍ത്ഥികളുടെ തിരിച്ചടവ് സംബന്ധിച്ച് ദേശസാല്‍കൃത ബാങ്കുകള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ പീഡിപ്പിക്കുന്നതായി പരാതി. ജനാര്‍ദ്ദനന്‍ പൂജാരി കേന്ദ്രമന്ത്രിയായിരുന്ന കാലയളവിലാണ് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം ത്തിനു ബാങ്ക് വായ്പകള്‍ ദേശസാല്‍കൃത ബാങ്കുകള്‍ വഴി നടപ്പാക്കിയത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ജോലി ലഭിക്കുന്ന മുറക്ക് ജാമ്യമില്ലാതെയാണ് വായ്പ അനുവദിച്ചിരുന്നത്. ക്രമേണ ബാങ്കുകളുടെ ഇടപെടലുകള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരു പോലെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലേക്കു മാറുകയായിരുന്നു. പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മിക്കവാറും ബാങ്കുകള്‍ റൂറല്‍ ആയാണ് പരിഗണിക്കപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കുമ്പോള്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ദേശസാല്‍കൃത ബാങ്കുകള്‍ റൂറല്‍ കാറ്റഗറിയായാണ് പൂരിപ്പിക്കുന്നത്. അപേക്ഷ സ്വീകരിച്ച ശേഷം സൂക്ഷ്മ പരിശോധന നടത്തുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍, മാനേജര്‍ റൂറല്‍ ബാങ്കുകളിലലല് തങ്ങളുടെ ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നും അത് സെമി അര്‍ബനാണെന്നും അതിനാല്‍ അപേക്ഷ സ്വീകരിക്കാനാവില്ലെന്നും പറഞ്ഞ് തിരിച്ചയക്കുകയാണ്. വീണ്ടും ഫോമകളും അനുബന്ധ വിവരങ്ങളും നെറ്റ്‌വഴി ഡൗണ്‍ലോഡ് ചെയ്‌തെടുക്കണമെങ്കില്‍ തിരക്ക് കാരണം ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരികയാണ്. ഇങ്ങനെയാണെങ്കില്‍ കാലാവധി തീരുമോയെന്ന ആശങ്കയുമുയരുന്നുണ്ട്.അടുത്ത വര്‍ഷത്തേക്കുള്ള അപേക്ഷ മാത്രമേ 2018 ജനുവരയില്‍ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളു ബാങ്ക് വായ്പയെടുത്ത് ഉപരിപഠനം പൂര്‍ത്തിയാക്കി തൊഴില്‍ ലഭിച്ച ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവ് പ്രതിമാസം 11724 രൂപയാണ് അടച്ചിരുന്നത്. ഒരു തവണ പോലും മുടക്കം വരാതെ തുക അടക്കുക വഴി 2018ല്‍ ലോണ്‍ സംഖ്യ പൂര്‍ണമായും അടച്ചുതീരുമെന്നിരിക്കെ ബാങ്കില്‍ നിന്ന് ലഭിച്ച മൊമ്മോ പ്രകാരം ഇത്രയും സംഖ്യ പ്രതിമാസം അടയ്‌ക്കേണ്ടെന്നും പ്രതിമാസം 3700 രൂപയോളം അടച്ചാല്‍ മതിയെന്നുമായിരുന്നു അറിയിപ്പ്. ഇത് ലോണ്‍ എടുത്തയാളെ കുരുക്കില്‍ വീഴ്ത്തുകയെന്ന ബാങ്ക് അധികൃതരുടെ കുരുക്കാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ചെറിയ തുക പ്രതിമാസം അടക്കുന്നതോടെ ലോണ്‍ കാലാവധി 2023ലാണ് അവസാനിക്കുക. മാത്രമല്ല കൃത്യമായി ലോണ്‍ അടക്കുന്നവരില്‍ നിന്നു തിരിച്ചറിയാനാവാത്ത വിധം 500 രൂപയോളം പിഴയിനത്തിലും കൂട്ടുപലിശ ഇനത്തിലും ഈടാക്കുന്നുണ്ട്. അനുവദിച്ച ലോണുകള്‍ക്ക് മോറാട്ടോറിയം കലാവധി നിലനില്‍ക്കെ ബാങ്കുകള്‍ എങ്ങെനെയാണ് അധികതുക ഇടാക്കുന്നത് എന്നതിനു വ്യക്തമായ മറുപടിയുമില്ല. ഇതിനു പുറമെ ബാങ്കുകളില്‍ നിന്നു വായ്പാ തുക തിരിച്ചടക്കാന്‍ നോട്ടീസ് നല്‍കി ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രസ്തുത തുകയാവട്ടെ റിലയന്‍സ് അക്കൗണ്ടിലേക്കാണ് പോവുന്നതെന്നും തെളിവ് സഹിതം രക്ഷിതാക്കള്‍ ആരോപിക്കുന്നു.ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 93000ത്തോളം പരാതികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

RELATED STORIES

Share it
Top