ഉന്നതര്‍ക്കെതിരായ കേസുകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു: എസ്ഡിപിഐ

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരവകുപ്പ് ഉന്നതര്‍ക്കെതിരായ കേസുകളെല്ലാം അട്ടിമറിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ പ്രസ്താവിച്ചു.
പോലിസുകാരെക്കൊണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അടിമപ്പണി ചെയ്യിക്കുന്നുവെന്ന പരാതികള്‍, ഗവാസ്‌കര്‍ എന്ന പോലിസുകാരനെ എഡിജിപിയുടെ മകള്‍ മര്‍ദിച്ചു പരിക്കേല്‍പിച്ച സംഭവം, ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരായ പരാതി, വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിന്റെ പങ്കാളിത്തം തുടങ്ങിയ നിരവധി കേസുകളാണ് അട്ടിമറിക്കപ്പെട്ടത്. ജലന്ധര്‍ ബിഷപ്പിനെതിരേ ഒരു കന്യാസ്ത്രീ നല്‍കിയ പരാതിയിലും പോലിസിന്റെ മെല്ലെപ്പോക്ക് സംശയാസ്പദമാണ്. നിയമനടപടികള്‍ താമസിപ്പിച്ച് പ്രതികള്‍ക്ക് തെളിവു നശിപ്പിക്കാനും സമ്മര്‍ദം ചെലുത്തി പരാതി പിന്‍വലിപ്പിക്കാനുമുള്ള സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇഷ്ടക്കാരെ സംരക്ഷിക്കാനും രാഷ്ട്രീയ എതിരാൡകളെ ഇല്ലാതാക്കാനും അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന പിണറായി വിജയന് ഇരട്ടച്ചങ്കല്ല, ഇരട്ട മുഖമാണെന്നും റോയി അറയ്ക്കല്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top