ഉന്നതരുടെ പങ്കും ഇടപെടലും അന്വേഷിക്കണം: ഡിസിസി

കല്‍പ്പറ്റ: ജില്ലയില്‍ കര്‍ഷകരില്‍ നിന്നു കൂടിയ വിലയ്ക്ക് കുരുമുളകും കാപ്പിയും വാങ്ങി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതില്‍ ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തട്ടിപ്പ് നടത്തിയ വടകര സ്വദേശികളെ പിടികൂടുന്നതിനോ കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കുന്നതിനോ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
രണ്ടുമാസത്തിനുള്ളില്‍ 70 പരാതികള്‍ ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തു. പരാതി നല്‍കാത്ത നൂറുകണക്കിന് കര്‍ഷകര്‍ വേറെയുമുണ്ട്. തട്ടിപ്പുകാരായ ജിതിന്‍, ദീപു തുടങ്ങിയവരുടെ പേരിലാണ് പരാതികള്‍ നല്‍കിയതെങ്കിലും പ്രതികള്‍ക്കുള്ള ഉന്നതബന്ധം അന്വേഷണത്തിന് തടസ്സമാവുകയാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലിസ് ഊര്‍ജിതമായി പ്രവര്‍ത്തിച്ചെങ്കിലും ഉന്നത ഇടപെടല്‍ പ്രതികൂലമായി ബാധിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ രൂപീകരണം പ്രഹസനമാണെന്നും യോഗം കുറ്റപ്പെടുത്തി. കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതികളെ ചോദ്യം ചെയ്യാന്‍ പോലും പോലിസ് തയ്യാറായില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള തുക അടിയന്തരമായി ലഭ്യമാക്കിയില്ലെങ്കില്‍ പ്രത്യക്ഷസമരത്തിന് തയ്യാറാവുമെന്നും ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ കെ എല്‍ പൗലോസ്, എന്‍ ഡി അപ്പച്ചന്‍, പി കെ ജയലക്ഷ്മി, കെ സി റോസക്കുട്ടി, പി പി ആലി, സി പി വര്‍ഗീസ്, കെ കെ അബ്രാഹം, വി എ മജീദ്, എന്‍ കെ വര്‍ഗീസ്, കെ കെ വിശ്വനാഥന്‍, കെ വി പോക്കര്‍ ഹാജി, എം എ ജോസഫ്, മംഗലശ്ശേരി മാധവന്‍, കെ എം ആലി, എന്‍ എം വിജയന്‍, എം ജി ബിജു, ബിനു തോമസ്, നിസി അഹമ്മദ്, പി കെ അബ്ദുറഹിമാന്‍, എം എം രമേശ്, എടയ്ക്കല്‍ മോഹനന്‍, ഒ ആര്‍ രഘു, പി ശോഭനകുമാരി, ആര്‍ പി ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, എച്ച് ബി പ്രദീപ്, ഉലഹന്നാന്‍ നീറന്താനം, പി കെ കുഞ്ഞുമൊയ്തീന്‍, പോള്‍സണ്‍ കൂവയ്ക്കല്‍, പി വി ജോര്‍ജ്, ചിന്നമ്മാ ജോസ്, വിജയമ്മ, മാണി ഫ്രാന്‍സിസ്, ടി ജെ ജോസഫ് സംസാരിച്ചു.

RELATED STORIES

Share it
Top