ഉദ്യോഗസ്ഥരുടെ ആശയക്കുഴപ്പം ; വര്‍ധിപ്പിച്ച പെന്‍ഷന്‍ ലഭിച്ചില്ല; കര്‍ഷകര്‍ ആശങ്കയില്‍എം വി വീരാവുണ്ണി

പട്ടാമ്പി: പുതിയ ഇടതു പക്ഷ മുന്നണി സര്‍ക്കാര്‍ ഭരണ ത്തിലേറി ഒരു വര്‍ഷം കഴിഞ്ഞിട്ടും വര്‍ധിപ്പിച്ച പെന്‍ഷന്‍ സംഖ്യ ലഭിച്ചില്ലെന്ന് കര്‍ഷകര്‍ക്ക് പരാതി. സംസ്ഥാന ത്ത് ഓരോ കൃഷി ഭവന്‍ മുഖാന്തിരം അപേക്ഷിച്ച ലക്ഷക്കണക്കിന് കര്‍ഷകരാണ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാതെ നിരാശരായത്. ഇത് പ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച മാസം 400 രൂപ വീതം കഴിഞ്ഞ ഒരു വര്‍ഷത്തെ 4800 രൂപ നഷ്ടപ്പെടുമെന്ന സൂചന യാണ് ബന്ധപ്പെട്ട വര്‍ നല്‍കുന്നത്. മററു സാമൂഹിക ക്ഷേമ പെന്‍ഷനുകളുടെ വര്‍ധിപ്പിച്ച തുകയടക്കം 1000 രൂപ കഴിഞ്ഞ ഓണക്കാലത്ത്  നല്‍കിയിരുന്നു. എന്നാല്‍ കര്‍ഷക ര്‍ക്ക് മാത്രം 600 രൂപ നല്‍കിയ തിന്റെ രഹസ്യമാണ് ഇനിയും പിടി കിട്ടാത്തത്.   കര്‍ഷക ക്ഷേമം ഉറപ്പ് വരുത്തുവാനും ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കുവാനും വേണ്ടി 2006 ല്‍ അധികാരത്തില്‍ വന്ന വി.എസ്. അച്ചുതാനന്ദന്‍ മന്ത്രി സഭയുടെ കാലത്താണ് 60 വയസ്സ് പൂര്‍ത്തിയായ നെല്‍ കര്‍ഷക ര്‍ക്ക് കിസാന്‍ അഭിമാന്‍ എന്ന പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. 200 രപ പെന്‍ഷന്‍ തുക പിന്നീട് അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 400 രൂപയാക്കി വര്‍ധിപ്പിച്ചു. മാത്രമല്ല, ഭൂമിയുടെ പരിതി ഒരു ഹെക്ടറൂമാക്കി. എന്നാല്‍ 2012ല്‍ ഇറക്കിയ ഉത്തരവ് പ്രകാരം പെന്‍ഷന്‍ തുക 600 ആയി ഉയര്‍ത്തുകയും കൃഷി ഭൂമിയുടെ പരിതി രണ്ട് ഹെക്ടറൂമാക്കി.യു.ഡി. എഫ് സര്‍ക്കാര്‍ രണ്ട് തവണയായി ഉയര്‍ത്തി യ സംഖ്യയാണ് പിണറായി സര്‍ക്കാര്‍ ഒററയടിക്ക് ആയിരം രൂപയാക്കി വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ കര്‍ഷകരേക്കാള്‍ ഇരട്ടി അനര്‍ഹരാണ് പെന്‍ഷന്‍ വാങ്ങുന്നത് എന്ന ആരോപണം നില നില്‍ക്കുന്നതിനാല്‍ ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കുന്ന തിന് കര്‍ശന പരിശോധന കള്‍ ഏര്‍പ്പെടുത്തുമെന്ന് കൃഷി വകുപ്പിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ തേജസിനോട് നോട് പറഞ്ഞു.പുരയിടത്തിന് പുറമെ ചുരുങ്ങിയ ത് പത്ത് സെന്റെങ്കിലും കൃഷി ചെയ്യുന്ന ഭൂമി, വാര്‍ഷിക വരുമാനം ഒന്നര ലക്ഷത്തില്‍ താഴെ, 10 വര്‍ഷമായി ഒരു പഞ്ചായത്തില്‍ തന്നെ കര്‍ഷക വൃത്തി എടുത്തയാള്‍, ഭൂമി യുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കരം അടച്ച രശീത് എന്നിവ കൃഷി ഭവനില്‍ ഹാജരാക്കി യാല്‍ മാത്രമേ കര്‍ഷക പെന്‍ഷന്‍ അനുവദിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ 60 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ പദ്ധതി യില്‍ ഈ വക നൂലാമാലകള്‍ ഒന്നും ഇല്ല എന്ന താണ് ഏററവും വലിയ വിരോധാഭാസം. ആയതിനാല്‍ ഈ വരുന്ന ഓണക്കാലത്ത് എങ്കിലും കര്‍ഷകരുടെ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ സംഖ്യ അനുവദിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കാന്‍ ഉത്സാഹം കാണിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

RELATED STORIES

Share it
Top