ഉദ്യോഗസ്ഥരില്ല; പഞ്ചായത്ത് പ്രവര്‍ത്തനം അവതാളത്തില്‍ബദിയടുക്ക: ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ബദിയഡുക്ക പഞ്ചായത്ത് ഓഫിസിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. സ്ഥിര തസ്തികകളായ 12ല്‍ ഏഴും ഒഴിഞ്ഞു കിടക്കുന്നു.പഞ്ചായത്ത് സെക്രട്ടറി രണ്ടുമാസമായി അവധിയിലാണ്. അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ്ക്ലാര്‍ക്ക്, അക്കൗണ്ടന്റ്, രണ്ടു എല്‍ഡി ക്ലാര്‍ക്കുമാര്‍ എന്നിവര്‍ സ്ഥലം മാറിപ്പോയി. എന്നാല്‍ ഇവര്‍ക്കു പകരം നിയമനം നല്‍കിയിട്ടില്ല. ക്ലാര്‍ക്കുമാരില്‍ ഒരാള്‍ മറ്റൊരു ജോലി കിട്ടിപ്പോയതിനാല്‍ ഈ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. ജീവനക്കാരില്ലാത്തതിനാല്‍ ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സര്‍വ കക്ഷികളുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. പഞ്ചായത്ത് പ്രസിഡന്റ്് കെ എന്‍ കൃഷ്ണഭട്ട്, വൈസ് പ്രസിഡന്റ്് സൈബുന്നീസ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാംപ്രസാദ് മാന്യ, ഡി ശങ്കര, ബാലകൃഷ്ണ ഷെട്ടി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top