ഉദ്ഘാടനം വീഡിയോയിലൂടെ; റെയില്‍വേക്ക് ചെലവ് 13.46 കോടി

മുംബൈ: വീഡിയോ കോണ്‍ഫറന്‍സിങ് വഴി പുതിയ പദ്ധതികളും സേവനങ്ങളും ഉദ്ഘാടനം ചെയ്യാന്‍ റെയില്‍വേ മന്ത്രാലയം മൂന്നുവര്‍ഷത്തിനിടെ 13.46 കോടി ചെലവഴിച്ചു. വിവരാവകാശ അപേക്ഷയിലാണ് റെയില്‍വേ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ട്രെയിനുകള്‍, എസ്‌കലേറ്റര്‍, മേല്‍പ്പാലം, വിശ്രമമുറികള്‍, വിഐപി മുറികള്‍, ടോയ്‌ലറ്റ് എന്നിവയുള്‍പ്പെടെയുള്ളവയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2014 നവംബര്‍ 9 മുതല്‍ 2017 സപ്തംബര്‍ 3 വരെയുള്ള കാലയളവിലാണ് 13.46 കോടി ചെലവഴിച്ചെതന്ന് റെയില്‍വേക്കു കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സ്ഥാപനമായ റെയില്‍ ടെല്‍ വ്യക്തമാക്കി. ചെലവുകള്‍ അനാവശ്യമായുള്ളതാണെന്നും യാത്രാസൗകര്യത്തിന് നല്‍കേണ്ട ഭീമമായ തുകയാണ് ഇത്തരത്തില്‍ ചെലവായതെന്നും റെയില്‍വേ യൂസേഴ്‌സ് അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top