ഉദ്ഘാടനം കാത്ത് അരീക്കോട് മല്‍സ്യ-മാംസ മാര്‍ക്കറ്റ്

അരീക്കോട്: അരീക്കോട് പഞ്ചായത്തിന് കീഴിലുള്ള മല്‍സ്യ-മാംസമാര്‍ക്കറ്റിന്റെ പ്രവൃത്തി കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഉദ്ഘാടനം നിര്‍വഹിക്കാതെ നീളുന്നു. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന മല്‍സ്യ-മാംസ മാര്‍ക്കറ്റില്‍ വൃത്തിഹീനമായതുകൊണ്ട് പലരും മാര്‍ക്കറ്റില്‍ കയറാതെ വാഴക്കാട് ജങ്ഷനിലുള്ള മാര്‍ക്കറ്റിനെയാണ് ആശ്രയിക്കുന്നത്.
വൃത്തിഹീനമായ പരിസരങ്ങളില്‍ മല്‍സ്യ-മാസം വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടും ആരോഗ്യ വകുപ്പ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മഴക്കാലമാവുന്നതോടെ കൂടുതല്‍ വൃത്തിഹീനമാവുന്നതോടെ ആളുകള്‍ക്ക് പ്രവേശിക്കാന്‍ മടിയാണ്. ഇത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്ന് വില്‍പനക്കാര്‍ പറഞ്ഞു. പഞ്ചായത്തിന് കീഴിലുള്ള മാര്‍ക്കറ്റ് വൃത്തിയാക്കാന്‍ പഞ്ചായത്തിനോട് വില്‍പനക്കാര്‍ ആവശ്യപ്പെടുന്നത് അവഗണിക്കുകയാണ്. മാര്‍ക്കറ്റിലെ മലിനജലം സെപ്റ്റിക് ടാങ്കിലേക്ക് മാറ്റി ശുദ്ധികരിച്ച് ഒഴുക്കിവിടാനുള്ള പദ്ധതി നടപ്പാക്കിയാല്‍ മലിനജലപ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് അഭിപ്രായമുയരുന്നുണ്ട്. പുതിയ കെട്ടിടം ഉദ്ഘാടനം വൈകിപ്പിക്കുന്നത് പഞ്ചയത്തിന്റെ അനാഥാസ്ഥ മൂലമാണെന്ന ആക്ഷേപമുയരുന്നുണ്ട്.

RELATED STORIES

Share it
Top