ഉദ്ഘാടനം കഴിഞ്ഞ റോഡിന്റെ നിര്‍മാണം മാത്രം തുടങ്ങുന്നില്ല

ചവറ: റോഡിന് പുനര്‍നാമകരണം ചെയ്തു. ബജറ്റില്‍ തുകയും അനുവദിച്ചു. നിര്‍മാണം മാത്രം തുടങ്ങിയില്ല.
ചവറ മുസ്്‌ലിം പള്ളി മുതല്‍ അറയ്ക്കല്‍ ക്ഷേത്രം വരെയുള്ള റോഡാണ്  മാസങ്ങള്‍ക്ക് മുമ്പ് പൊതുമരാമത്ത് മന്ത്രി നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ചത്. അതിനോടൊപ്പം ഔദ്യോഗികമായി റോഡിന്റെ പേര്  പ്രശസ്ത കവി ഒഎന്‍വിയുടെ പേരില്‍ പുനര്‍നാമകരണവും ചെയ്തിരുന്നു. എന്നാല്‍ ഉദ്ഘാടനം നടത്തി മാസങ്ങളായിട്ടും റോഡ് പണി ആരംഭിച്ചിട്ടില്ല. 2015-2016 ലെ ബ്ജറ്റിലാണ് പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡിന് നാലു കോടി രൂപ അനുവദിച്ചത്.
അറക്കയ്ല്‍ ക്ഷേത്ര മൈതാനത്ത് നിന്നും കൊല്ലം-കരുനാഗപ്പള്ളി പ്രദേശങ്ങളിലേക്ക് ബസ് സര്‍വ്വീസ് നടത്തുന്ന ഈ റോഡ് ഇപ്പോള്‍ ഏറെക്കുറെ തകര്‍ന്ന അവസ്ഥയാണ്.
നൂറ് കണക്കിന്  വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്ന് പോകുന്നത്. റോഡിന്റെ നിര്‍മാണം അകാരണമായി താമസിപ്പിക്കുന്ന അധികാരികള്‍ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. എസ്ഡിപിഐ ചവറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് പരാതി സമര്‍പ്പിക്കുകയും പോസ്റ്റര്‍ പ്രചരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. റോഡ് നിര്‍മാണം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്ത് വരുമെന്ന് ബ്രാഞ്ച് ഭാരവാഹികള്‍ അറിയിച്ചു.

RELATED STORIES

Share it
Top