ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനിടെ റോഡ് തകര്‍ന്നു

ചെറുപുഴ: ഒരുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത റോഡ് ബസ് ഓടിത്തുടങ്ങിയതോടെ തകര്‍ന്നു. പാമ്പന്‍കല്ല് - മുളപ്ര റോഡ് ആണ്്് തകര്‍ന്നത്്്.
മൂന്നു കോടി രൂപാ ചെലവില്‍ നിര്‍മിച്ച റോഡ്്് കഴിഞ്ഞ ദിവസം ഒരു വിവാഹ ട്രിപ്പ് ബസ് കടന്നുപോകുമ്പോഴാണ് തകര്‍ന്നത്. പി കരുണാകരന്‍ എംപിയാണ് ഒരു മാസം മുമ്പ്് റോഡ്് ഉദ്്ഘാടനം ചെയ്തത്. ഈ റോഡ് നിര്‍മാണഘട്ടത്തില്‍ തന്നെ വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. റോഡിന്റെ നടുവില്‍തന്നെ ക്വാറി ഉണ്ടാക്കിയാണ് ആവശ്യമായ കല്ല് പൊട്ടിച്ചെടുത്തത്.
കൂടാതെ പഞ്ചായത്ത് ഓഫിസിന്റെ നിര്‍മാണത്തിനും ആവശ്യമായ കല്ല് ഇവിടെനിന്നാണ് കൊണ്ടുപോയതെന്നു നാട്ടുകാര്‍ പറയുന്നു. ക്വാറി ഉണ്ടായിരുന്ന സ്ഥലത്തും റോഡ് താഴ്്്ന്നിട്ടുണ്ട്്.

RELATED STORIES

Share it
Top