ഉദുമ ടൗണില്‍ അപകടം തുടര്‍ക്കഥയായി; യുഡിഎഫ് റോഡ് ഉപരോധിക്കും

ഉദുമ: അപകടം തുടര്‍ക്കഥയായ ഉദുമ ടൗണില്‍ റെയില്‍വേ ഗേറ്റിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഡിവൈഡര്‍ സ്ഥാപിച്ച് ആറ് വരിയായി റോഡ് വികസിപ്പിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കി നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് 12ന് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ടിപി റോഡ് ഉപരോധിക്കും.
ഉപരോധം വിജയിപ്പിക്കാന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കെ ബി എം ശരീഫ് അധ്യക്ഷത വഹിച്ചു. ഉദയമംഗലം സുകുമാരന്‍, വാസു മാങ്ങാട്, എം എച്ച് മുഹമ്മദ് കുഞ്ഞി, സത്താര്‍ മുക്കുന്നോത്ത്, പ്രഭാകരന്‍ തെക്കേക്കര, ഭാസ്‌ക്കരന്‍ നായര്‍, ഖാദര്‍ കാത്തിം, ബി കൃഷ്ണന്‍, മുഹമ്മദ് കുഞ്ഞി എരോല്‍, തിലകരാജന്‍, പാറയില്‍ അബൂബക്കര്‍, കെ വി ശോഭന,  മുഹമ്മദ് കുഞ്ഞി, പി പി ശ്രീധരന്‍, കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top