ഉദയകുമാറിന്റെ മരണ കാരണം പോലിസിന്റെ ഉരുട്ടല്‍പ്രയോഗം

തിരുവനന്തപുരം: കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസില്‍ കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ഉദയകുമാറിന്റെ മരണകാരണം പോലിസിന്റെ ഉരുട്ടല്‍പ്രയോഗം മൂലമാണെന്നു ഫോറന്‍സിക് ഡയറക്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു. മരണം സ്വാഭാവികമല്ല. ഉദയകുമാര്‍ കൊല്ലപ്പെട്ടത്് 24 മണിക്കൂര്‍ മുമ്പേ ഉണ്ടായ മാരകമായ മര്‍ദനം മൂലമാണെന്നാണു കേസിലെ സാക്ഷിയായ ഡോ. ശ്രീകുമാരിയുടെ മൊഴി. ഉരുട്ടാന്‍ ഉപയോഗിച്ച ജിഐ പൈപ്പും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. ഈ പൈപ്പ് കൊണ്ടാണ് ഉദയകുമാറിനെ പ്രതികള്‍ ഉരുട്ടിക്കൊലപ്പെടുത്തിയത്. കേസിലെ വിചാരണ വ്യാഴാഴ്ച തുടരും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണു വിചാരണ നടക്കുന്നത്. ഡിവൈഎസ്പി ഇ കെ സാബു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അജിത്കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ വി പി മോഹന്‍, കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരാണു കേസിലെ പ്രതികള്‍. 2005 സപ്തംബര്‍ 27ന് രാത്രി 10.30നാണു ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഇ കെ സാബുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച യുവാവിനെ ജിഐ പൈപ്പുകൊണ്ട് ശരീരത്തിലൂടെ ഉരുട്ടി ക്രൂരമായി മാരക ക്ഷതമേല്‍പ്പിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.

RELATED STORIES

Share it
Top