ഉത്തര കൊറിയ തട്ടിയെടുത്ത ദക്ഷിണ കൊറിയന്‍ നടി അന്തരിച്ചു

സോള്‍: ഉത്തര കൊറിയ തട്ടിക്കൊണ്ടു പോവുകയും എട്ടുവര്‍ഷത്തിനു ശേഷം നാടകീയമായി രക്ഷപ്പെടുകയും ചെയ്ത പ്രശസ്ത ദക്ഷിണ കൊറിയന്‍ നടി ചോയി യുന്‍ ഹീ (91) അന്തരിച്ചു. ദക്ഷിണ കൊറിയന്‍ സിനിമയുടെ രാജ്ഞിയെന്നു വിശേഷിപ്പിക്കപ്പെട്ട ചോയിയെ 1978ലാണ് ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയത്.
നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവും ഉത്തര കൊറിയയുടെ മുന്‍ ഭരണാധികാരിയുമായിരുന്ന കിം ജോങ് ഇല്ലിന്റെ നിര്‍ദേശപ്രകാരമായിരുന്നു തട്ടിക്കൊണ്ടുപോയത്. ചോയിയുടെ ഭര്‍ത്താവും ദക്ഷിണ കൊറിയയിലെ സംവിധായകനുമായിരുന്ന ഷിന്‍ സാങ് ഓക്കിയെയും ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയിരുന്നു.
കിം ജോങ് ഇല്ലിന്റെ നിര്‍ദേശപ്രകാരം ഇരുവരും നിരവധി സിനിമകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.  1985ലെ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍, 1910 മുതല്‍ 1945 വരെ നീണ്ടുനിന്ന ജപ്പാന്റെ കോളനിഭരണത്തോട് കൊറിയന്‍ ഗറില്ലകള്‍ നടത്തിയ പോരാട്ടത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച സാള്‍ട്ട് എന്ന ചിത്രത്തിലെ അഭിനയത്തിനു ചോയിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.
1986ല്‍ ബര്‍ലിന്‍ ചലച്ചിത്രോല്‍സവത്തില്‍ പങ്കെടുക്കാന്‍ പോയ ചോയിയും ഷിനും വിയന്നയിലെ യുഎസ് എംബസിയില്‍ അഭയം തേടുകയായിരുന്നു.

RELATED STORIES

Share it
Top