ഉത്തര കൊറിയ ചര്‍ച്ചയ്ക്കു വഴി തുറന്നിടണമെന്ന് യുഎന്‍

സോള്‍: മേഖലയിലെ യുദ്ധസാധ്യത ഒഴിവാക്കാന്‍ ഉത്തര കൊറിയ ചര്‍ച്ചയ്ക്കുള്ള വഴികള്‍ തുറന്നിടണമെന്ന് യുഎന്‍ രാഷ്ട്രീയകാര്യ മേധാവി ജെഫ്രി ഫെല്‍റ്റ്്മാന്‍.  നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഉത്തര കൊറിയയിലെത്തിയ ഫെല്‍റ്റ്മാന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോയുമായി കൂടിക്കാഴ്ച നടത്തി. യുഎന്നുമായി സ്ഥിരം ആശയവിനിമയം നടത്താമെന്ന് ഉത്തര കൊറിയന്‍ പ്രതിനിധികള്‍ ഫെല്‍റ്റ്മാനെ അറിയിച്ചു. ആറുവര്‍ഷത്തിനിടെ ആദ്യമായാണ് യുഎന്‍ ഉന്നത പ്രതിനിധി ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്്.  ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതിനെതുടര്‍ന്നുള്ള ആശങ്ക പങ്കുവയ്ക്കാനാണ് യുഎന്‍ പ്രതിനിധിയുടെ സന്ദര്‍ശനം.

RELATED STORIES

Share it
Top