ഉത്തര കൊറിയന്‍ നയതന്ത്രജ്ഞന് പാകിസ്താനില്‍ മര്‍ദനംഇസ്‌ലാമാബാദ്: തങ്ങളുടെ നയതന്ത്രജ്ഞനെയും ഭാര്യയെയും പാക് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്ന് പാകിസ്താനിലെ ഉത്തര കൊറിയന്‍ എംബസി. തോക്കുധാരികളായ ഉദ്യോഗസ്ഥര്‍ നയതന്ത്രജ്ഞന്റെ ഭാര്യയെ വലിച്ചിഴച്ചതായും ആരോപണമുണ്ട്. അക്രമം പാകിസ്താനും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ഇതിനെതിരേ പാകിസ്താന്‍ ശക്തമായ നടപടി കൈക്കൊള്ളണമെന്നും രേഖാമൂലമുള്ള പരാതിയില്‍ പറയുന്നു. ഈ മാസം ഒമ്പതിനാണ് പത്തോളം തോക്കുധാരികള്‍ സ്ഥാനപതിയുടെ കറാച്ചിയിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. നയതന്ത്രജ്ഞനെ ആക്രമിച്ച ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും അടിക്കുകയും ചെയ്തു.

RELATED STORIES

Share it
Top