ഉത്തര്‍പ്രദേശില്‍ പ്രതിഷേധ സൂചകമായി കര്‍ഷകരുടെ ശവാസനംലഖ്‌നോ/ഭോപാല്‍: ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച ശവാസനം നിര്‍വഹിച്ചു. മധ്യപ്രദേശിലെ മന്‍സോറില്‍ കര്‍ഷകരെ കൊലപ്പെടുത്തിയതിലും മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചായിരുന്നു പ്രതീകാത്മക ശവാസനം. ഭാരതീയ കിസാന്‍ യൂനിയ (ബികെയു) ന്റെ ആഭിമുഖ്യത്തിലായിരുന്നു ലഖ്‌നോ-ബാരബങ്കി പാതയില്‍ കര്‍ഷകരുടെ ശവാസനം.രാവിലെ ഒമ്പതുമുതല്‍ 11 മണി വരെ നൂറുകണക്കിന് കര്‍ഷകര്‍ പ്രതിഷേധ സൂചകമായി ശവാസനം നിര്‍വഹിച്ചുവെന്ന് ബികെയു വക്താവ് അലോക് വര്‍മ അറിയിച്ചു. ലഖ്‌നോ-സീതാപൂര്‍ പാതയിലും കര്‍ഷകര്‍ ശവാസനം നിര്‍വഹിച്ചു. മധ്യപ്രദേശില്‍ കര്‍ഷക ദുരിതം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളും ശവാസനം നിര്‍വഹിച്ചു. യോഗാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം പ്രക്ഷേപണം ചെയ്തതിനു ശേഷമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം.

RELATED STORIES

Share it
Top