ഉത്തരേന്ത്യയില്‍ ചര്‍ച്ചുകള്‍ക്ക് നേരെ വ്യാപക ആക്രമണം

ന്യൂഡല്‍ഹി:  ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായുള്ള പ്രാര്‍ഥനാ ചടങ്ങുകള്‍ക്കെത്തിയവര്‍ക്ക് നേരെ ദേശീയ തലസ്ഥാന മേഖലയില്‍ ഹിന്ദുത്വരുടെ ആക്രമണം. ചര്‍ച്ചുകളില്‍ പ്രാര്‍ഥനയ്ക്ക്് എത്തിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ വലതുപക്ഷ സാമൂഹിക വിരുദ്ധര്‍ ആക്രമണം നടത്തിയതായി ക്രിസ്ത്യന്‍ മത നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചുകളുടെ സേവനങ്ങളെ അലങ്കോലപ്പെടുത്താന്‍ കഴിഞ്ഞ രണ്ടു ദിവസമായി സാമൂഹിക വിരുദ്ധര്‍ ശ്രമിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
ദുഃഖവെള്ളിയോട് അനുബന്ധിച്ച് രാജ്യത്തിന്റെ ദേശീയ തലസ്ഥാനത്ത് ക്രിസ്ത്യാനികള്‍ക്കും ചര്‍ച്ചിനുമെതിരേയുള്ള ആക്രമണം വര്‍ധിച്ചുവെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം എ സി മൈക്കിള്‍ പറഞ്ഞു.
പ്രത്യേകിച്ച് ബിജെപി അധികാരത്തിലുള്ള ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലാണ് ആക്രമണം നടക്കുന്നത്. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ ജില്ല, ഹരിഹര്‍പൂര്‍ ഇസിഐ ചര്‍ച്ചുകളില്‍ മാസാന്ത പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്ന ഉത്തര്‍പ്രദേശ് മിഷന്‍ കോ-ഓഡിനേറ്റര്‍ പാസ്റ്റര്‍ ജോസ് പ്രകാശിനെ ഇന്നലെ ഒരു കൂട്ടം മത ഭ്രാന്തന്‍മാര്‍ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പാസ്റ്റര്‍ ജോസ് പ്രകാശിന്റെ സഹായികളായ പാസ്റ്റര്‍മാരായ ദിനേശ്, പ്രേം എന്നിവര്‍ക്കും മറ്റു നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇച്ച്എ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മൈക്കിള്‍ അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ലാകിംപൂര്‍ ജില്ലയിലെ ഇസനഗര്‍ ബ്ലോക്കില്‍ കഴിഞ്ഞദിവസം പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുകയായിരുന്ന ചര്‍ച്ചിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് ആക്രമണം നടത്തി. ആക്രമണത്തില്‍ പാസ്റ്റര്‍മാരായ തോമസ്, യേശുദാസന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

RELATED STORIES

Share it
Top