ഉത്തരേന്ത്യയില്‍ കനത്ത മഴ; 8 മരണം

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ തിങ്കളാഴ്ച എട്ടുപേര്‍ മരിച്ചു. പഞ്ചാബില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീരിലെ ദോഡ ജില്ലയില്‍ മണ്ണിടിച്ചിലില്‍ പെട്ട് ആറുപേര്‍ മരിച്ചു. ഹിമാചല്‍പ്രദേശില്‍ ആറുപേരെ കാണാതായതായി റിപോര്‍ട്ടുകളുണ്ട്. മഴ ശക്തമായതോടെ പഞ്ചാബ്, ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ പലതും തുറക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കശ്മീരിലെ കഠ്‌വ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രളയമുണ്ടായി. പ്രദേശത്ത് ഒട്ടേറെ പേര്‍ ഒറ്റപ്പെട്ടു. തീര്‍ത്ഥാടന മേഖലകളായ കേദാര്‍നാഥ്, ബദരീനാഥ്, യമുനോത്രി എന്നിവിടങ്ങളിലേക്കുള്ള റോഡ്ഗതാഗതവും താറുമാറായി. ഹിമാചല്‍പ്രദേശിലെ പടിഞ്ഞാറന്‍ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കല്ലു ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയും ഇറങ്ങിയിട്ടുണ്ട്.

RELATED STORIES

Share it
Top