ഉത്തരേന്ത്യയില്‍ ഇന്ന് കൊടുങ്കാറ്റിന് സാധ്യത

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ മലയോര സംസ്ഥാനങ്ങളില്‍ ഇന്ന് ഇടിമിന്നലിന്റെ അകമ്പടിയോടെ കൊടുങ്കാറ്റ് ആഞ്ഞടിക്കാനിടയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. അടുത്ത രണ്ടു ദിവസത്തിനകം രാജസ്ഥാനില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചു. രാജ്യത്തിന്റെ ഉത്തര-പശ്ചിമ ഭാഗങ്ങളില്‍ മണിക്കൂറില്‍ 50-70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശും.  കേരളം, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, വിദര്‍ഭ, ഛത്തീസ്ഗഡ്, ബിഹാര്‍, തെലങ്കാന, ആന്ധ്രപ്രദേശിലെ ഉത്തരതീരം, ദക്ഷിണ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും കാറ്റ് ആഞ്ഞടിക്കാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

RELATED STORIES

Share it
Top