ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശംന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും,കാറ്റിനും, ഇടിമിന്നലിനും സ്ാധ്യതയെന്ന് കാലാവസ്ഥാ നിരിക്ഷണകേന്ദ്രം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നൂം കേന്ദ്രം മുന്നറിയിപ്പ് നല്‍കി.പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഘണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദര്‍ഭ, കൊങ്കണ്‍, ഗോവ, മധ്യ മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, ആന്ധ്രയുടെ തീരദേശത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്.
കൂടാതെ, കേരളം ആന്ധ്രാപ്രദേശ്, തെലുങ്കാന, മിസോറാം, ത്രിപുര, ആസാം, മണിപ്പൂര്‍, മേഘാലയ, അണ്ടമാന്‍ നിക്കോബാര്‍ ദ്വീപുകളിലും വരും മണിക്കൂറില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും,ആന്ധ്രപ്രദേശ്, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരദേശത്ത് താമസിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നും  കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

RELATED STORIES

Share it
Top