ഉത്തരാഖണ്ഡില്‍ അതിര്‍ത്തി ലംഘിച്ച ഹെലികോപ്റ്റര്‍ കണ്ടെത്തിന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ അതിര്‍ത്തി ലംഘിച്ചെത്തിയ ഹെലികോപ്റ്റര്‍ കണ്ടെത്തി. ചൈനയുടേതെന്നു കരുതുന്ന ഹെലികോപ്റ്ററാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്്. ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിക്കു സമീപമാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. തിബത്തന്‍ മേഖലയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ അതിര്‍ത്തി കടന്നതെന്നും നാലു മിനിറ്റോളം ചുറ്റിത്തിരിഞ്ഞ ശേഷം തിരിച്ചുപോയെന്നും ചമോലി പോലിസ് സൂപ്രണ്ട് തൃപ്തി ഭട്ട് അറിയിച്ചു.

RELATED STORIES

Share it
Top