ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ചായസല്‍ക്കാരത്തിന് ചെലവിട്ടത് 68 ലക്ഷംരൂപ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍  ചായസല്‍ക്കാരത്തിന് ചെലവിട്ടത് 68 ലക്ഷംരൂപ. കഴിഞ്ഞ മാര്‍ച്ചില്‍ ത്രിവേന്ദ്രസിങ് റാവത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറി ഒമ്പതുമാസത്തിനിടെയാണ് ഇത്രയും തുക ചായസല്‍ക്കാരത്തിനായി ചെലവിട്ടത്.അധികാരത്തിലേറിയശേഷം മുഖ്യമന്ത്രിയും  മന്ത്രിമാരും ഓഫീസുകളിലെത്തുന്നവരെ സല്‍ക്കരിക്കാനാണ് തുക ചെലവഴിച്ചതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ പറയുന്നു. 22,000 രൂപയാണ് പ്രതിദിനം ഇതിനായി ചെലവഴിക്കുന്നത്. 150-200 അതിഥികളാണ് ദിനേന എത്താറുള്ളതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍, ഇത്തരം ചെലവുകള്‍ സാധാരണമാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.

RELATED STORIES

Share it
Top