ഉത്തരവ് വീണ്ടും തിരുത്തി എസ്ബിഐ; പത്ത് ഇടപാടുകള്‍ സൗജന്യംമുംബൈ:എടിഎം സൗജന്യ ഇടപാടുകള്‍ സംബന്ധിച്ച വിവാദ ഉത്തരവ് വീണ്ടും തിരുത്തി എസ്ബിഐ. മാസത്തില്‍ പത്ത് എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്ന് എസ്ബിഐ പുറത്തിറക്കിയ പുതിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. നേരത്തെ ഇറക്കിയ ഉത്തരവുകള്‍ ആശയക്കുഴപ്പിത്തിനിടയാക്കിയതിനാലാണ് പുതിയ വിശദീകരണവുമായി എസ്ബിഐ രംഗത്തെത്തിയിരിക്കുന്നത്.
സാധാരണ സേവിങ്‌സ് ബാങ്ക് ഉപയോക്താക്കള്‍ക്ക് പത്ത് എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കും.ഇതില്‍ അഞ്ചെണ്ണം എസ്ബിഇഐയിലും അഞ്ചെണ്ണം എസ്ബിഇഐ ഇതര എടിഎമ്മുകളിലുമാകും ഉപയോഗിക്കാനാകുക. എന്നാല്‍ മെട്രോ സിറ്റികളില്‍ എട്ട് ഇടപാടുകളാണ് സൗജന്യം. മെട്രോ നഗരങ്ങളില്ലാത്തതിനാല്‍ കേരളം മുഴുവന്‍ പത്ത് ഇടപാടുകള്‍ സൗജന്യമായി ലഭിക്കും.പത്തില്‍ കൂടുതലുള്ള എടിഎം ഇടപാടുകള്‍ക്ക് പണം ഈടാക്കും.
സൗജന്യം എടിഎം സേവനം സംബന്ധിച്ച് ഇന്ന് മൂന്നാം തവണയാണ് എസ്ബിഐ വിശദീകരണം നല്‍കുന്നത്. ജൂണ്‍ ഒന്നുമുതല്‍ എല്ലാ എടിഎം ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് രാവിലെ എസ്ബിഐ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പിന്നീട് ഇത് ബഡ്ഡി അക്കൗണ്ടുകള്‍ക്ക് മാത്രമാണെന്ന് ബാങ്ക് വിശദീകരിച്ചു. ഇതിന് ശേഷമാണ് പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്.
മിനിമം ബാലന്‍സ് വേണ്ടാത്ത സേവിങ്‌സ് അക്കൗണ്ടുകളില്‍ നാലുതവണ മാത്രമേ സൗജന്യ സേവനം ലഭ്യമാകൂ.

RELATED STORIES

Share it
Top