ഉത്തരവ് പിന്‍വലിക്കണം: എസ്ഡിപിഐ

തിരുവനന്തപുരം: എല്ലാ വ്യവസായ മേഖലകളിലും സ്ഥിരം തൊഴിലാളികളെ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഉടനെ പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.  മുതലാളിമാര്‍ക്കു വേണ്ടി ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ പ്രതിരോധ സമരത്തിനു തൊഴിലാളി സംഘടനകള്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
അതേസമയം മോദി സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം (എസ്ഡിടിയു) തീരുമാനിച്ചു. എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍ ഹമീദ്, നൗഷാദ് മംഗലശ്ശേരി, തച്ചോണം നിസാമുദ്ദീന്‍, ബാബുമണി കരുവാരക്കുണ്ട്, അഡ്വ. എ എ റഹീം തുടങ്ങിയവര്‍ പ്രസംഗിച്ചു.

RELATED STORIES

Share it
Top