ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് കെടി ജലീല്‍,ആര്‍എസ്എസ് അജണ്ടയെന്ന് വിഎസ് സുനില്‍കുമാര്‍തിരുവനന്തപുരം:രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി കെടി ജലീല്‍. കേന്ദ്ര തീരുമാനം സംസ്ഥാന അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കേന്ദ്ര തീരുമാനം ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു. കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കാളവണ്ടി യുഗതത്തിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് കുറ്റപ്പെടുത്തി.കന്നുകാലി കശാപ്പ് സംസ്ഥാന പരിധിയിലുള്ള വിഷയമാണ്. നിയമവശം പരിശോധിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് മനുഷ്യാവകാശ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് തീരുമാനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top