ഉത്തരകൊറിയയുടെ ആരോപണത്തില്‍ യുഎന്‍ അന്വേഷണം

സോള്‍: ഉത്തര കൊറിയയില്‍ നിന്നുള്ള പെണ്‍കുട്ടികളെ ദക്ഷിണ കൊറിയ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിക്കുമെന്ന് യുഎന്‍. ഇക്കഴിഞ്ഞ ഏപ്രിലില്‍ 12 ഉത്തര കൊറിയന്‍ യുവതികള്‍ ദക്ഷിണ കൊറിയയിലേക്കു കടന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഉത്തര കൊറിയയിലെ പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ തങ്ങളുടെ രാജ്യത്തേക്കു കടക്കുകയായിരുന്നുവെന്നാണ് ദക്ഷിണ കൊറിയന്‍ അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇവരെ ദക്ഷിണ കൊറിയ തട്ടിയെടുത്ത് ചാരവൃത്തിക്ക് ഉപയോഗിക്കുകയാണെന്ന് ഉത്തര കൊറിയ ആരോപിക്കുന്നു. സംഭവത്തില്‍ രാഷ്ട്രീയ വിവാദം കനത്തതോടെ യുഎന്‍ ഇടപെടുകയായിരുന്നു.

RELATED STORIES

Share it
Top