ഉഡാന്‍ സര്‍വീസ് തിരിച്ചടിയായേക്കും; ആശങ്കയോടെ കിയാല്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്‍ നിന്ന് ആരംഭിക്കാന്‍ തീരുമാനിച്ച ഉഡാന്‍ സര്‍വീസ് കണ്ണുര്‍ വിമാനത്താവള വികസനത്തിന് തിരിച്ചടിയാക്കുമെന്ന് ആശങ്ക. കുറഞ്ഞ നിരക്കില്‍ വിമാനയാത്ര സാധ്യമാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ഉഡാന്‍ സര്‍വീസിന്റെ കരാര്‍ വ്യവസ്ഥ വിമാനത്താവളത്തിന്റെ വരുമാനത്തിന് ഇടിവുണ്ടാക്കുമെന്ന ആശങ്കയാണ് കിയാല്‍ അധികൃതര്‍ക്ക്.
ഉഡാന്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്കു റൂട്ടുകള്‍ മുന്നുവര്‍ഷത്തേക്ക് കുത്തകയായി നല്‍ക്കണമെന്നും വിമാനത്താവളക്കൂലി വാങ്ങരുതെന്നുമുള്ള വ്യവസ്ഥയുമാണ് തിരിച്ചടിയാവുക. ഇതുകാരണം രാജ്യാന്തര എയര്‍ലൈന്‍ കമ്പനികള്‍ കണ്ണൂരിലേക്കു വരാനുള്ള സാധ്യത കുറയുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കണ്ണുരില്‍ നിന്ന് ചെന്നൈ, ഗാസിയാബാദ്, ബംഗളുരു, ഹൂബ്ലി, ഡല്‍ഹി, ഗോവ, കൊച്ചിന്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എല്ലാം ദിവസവും സര്‍വീസ് നടത്തും. ഉഡാന്‍ പദ്ധതിയില്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണപത്രം മാസങ്ങള്‍ക്കു മുമ്പ് ഒപ്പുവച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി വ്യോമയാന കാര്യങ്ങളുടെ കുടി ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ധാരണപത്രത്തില്‍ ഒപ്പുവച്ചത്. ഉഡാന്‍ സര്‍വീസ് പ്രകാരം കണ്ണൂരില്‍ നിന്ന് രാജ്യത്തെ എട്ടു നഗരങ്ങളിലേക്ക് ചെറുവിമാനങ്ങള്‍ സര്‍വീസ് നടത്തും. വിമാനത്താവളം തുറക്കുന്ന ദിവസം തന്നെ ഈ സര്‍വീസുകളും തുടങ്ങും. ചെലവ് കുറഞ്ഞ വിമാന സര്‍വീസുകള്‍ക്കായുള്ള ഉഡാന്‍ പദ്ധതിയില്‍ കേരളത്തില്‍ നിന്ന് കണ്ണൂരിനെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഡല്‍ഹിക്കടുത്തുള്ള ഹിന്റെന്‍, ബംഗളൂരു, ചെന്നൈ, ഗോവ, ഹുബ്ബള്ളി, മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസ്. 099 രൂപ ആഭ്യന്തര സര്‍വീസുകള്‍ തുടക്കത്തില്‍ യാത്രക്കാര്‍ കുറയാന്‍ സാധ്യതയുള്ളതിനാല്‍ വിമാനക്കമ്പനികള്‍ക്ക് നഷ്ടം വരുന്ന തുകയുടെ 20 ശതമാനം വിജിഎഫ്(വയബിലിറ്റി ഗ്യാപ് ഫണ്ട്) ആയി സംസ്ഥാന സര്‍ക്കാരും ബാക്കി 80 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കാനാണു ധാരണ.
ഇന്ധനത്തിനുള്ള ജിഎസ്ടി ഒരു ശതമാനമായി നിജപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. സാധരണക്കാര്‍ക്കും വിമാനയാത്ര ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഉഡാന്‍ പദ്ധതി നടപ്പാക്കുന്നത്. 892 കോടി രുപ വായ്പയുള്ള കണ്ണുര്‍ വിമാനത്താവളം കമ്പനിക്ക് ഉഡാന്‍ സര്‍വീസ് കൊണ്ട് സാമ്പത്തിക ലാഭം ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ കരാര്‍ പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് വിമാനത്താവള കമ്പനിയായ കിയാല്‍.

RELATED STORIES

Share it
Top