ഉടുമ്പിന്റെ ലിംഗം ഉണക്കി വിറ്റ മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

നോയിഡ : ഉടുമ്പിന്റെ ലിംഗം ഉണക്കി വിറ്റ മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ നോയിഡ പോലിസ് അറസ്റ്റ് ചെയ്തു. കല്‍ക്കി കൃഷ്ണ എന്നയാളാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 20ഓളം ഉടുമ്പുലിംഗങ്ങളും 195000 രൂപയും കണ്ടെടുത്തിട്ടുണ്ട്.അപൂര്‍വ സിദ്ധികളുണ്ടെന്ന് പ്രചരിപ്പിച്ച് വില്‍പ്പന നടത്തുന്ന ഹത്തജോഡി എന്ന ചെടിയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ ഉടുമ്പിന്റെ ലിംഗം വിറ്റഴിച്ചിരുന്നത്. നേപ്പാളിലാണ് ഈ സസ്യം കാണപ്പെടുന്നത്. മനുഷ്യന്റെ രണ്ടു കൈകള്‍ ചേര്‍ത്തു വെച്ചതുപോലുള്ള ആകൃതിയാണ് ഇതിന്റെ വേരുകള്‍ക്ക് എന്നതിനാലാണ് ഹത്തജോഡി എന്ന് വിളിക്കപ്പെടുന്നത്.
ഹത്തജോഡി ചെടിയുടെ വേര് സന്തോഷവും ഭാഗ്യവും കൊണ്ടുവരുമെന്ന് അന്ധവിശ്വാസം നിലവിലുണ്ട്.

[caption id="attachment_237338" align="aligncenter" width="316"] ഹത്തജോഡി എന്നറിയപ്പെടുന്ന സസ്യം (ശാസ്ത്രനാമം : martynia annua) [/caption]

മന്ത്രവാദത്തിനും മറ്റും ഇത് പലയിടത്തും ഉപയോഗിക്കാറുമുണ്ട്. ഇതിന്റെ പേരില്‍ വന്‍തുകയ്ക്കാണ് ഹത്തജോഡി വിറ്റുപോകുന്നത്. ആണ്‍ ഉടുമ്പിന്റെ ലൈംഗികാവയവം ഉണക്കിയെടുത്താല്‍ ഒറ്റനോട്ടത്തില്‍ ഹത്തജോഡിയാണെന്ന് തോന്നും. ഈ സാമ്യം മുതലെടുത്താണ് ഇയാള്‍ കച്ചവടം നടത്തി വന്നത്.
1972ലെ വന്യജീവി സംരക്ഷണനിയമത്തിന്റെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ജീവിയാണ് ഉടുമ്പ്. ഇറച്ചിക്കായും മറ്റും വ്യാപകമായി കൊന്നൊടുക്കുന്നതും ആവാസവ്യവസ്ഥ ഇല്ലാതാകുന്നതും ഉടുമ്പുകളുടെ നിലനില്‍പ്പിന് ഭീഷണിയാണ്.

RELATED STORIES

Share it
Top