ഉടന്‍ ശബരിമല കയറുമെന്ന് തൃപ്തി ദേശായി

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീവിമോചനപ്രവര്‍ത്തകയുമായ തൃപ്തി ദേശായി. വിധി സന്തോഷവും ആശ്വാസകരവുമാണെന്നും വിധി സ്ത്രീകളുടെ വിജയമാണെന്നും തൃപ്തി ദേശായി പറഞ്ഞു.
തിയ്യതി പ്രഖ്യാപിച്ച് ഉടന്‍തന്നെ ശബരിമലയില്‍ കയറാനാണു തീരുമാനം.സ്ത്രീകളുടെ ശബരിമല പ്രവേശനത്തില്‍ ഏറ്റവും സന്തോഷിക്കുക അയ്യപ്പസ്വാമിയായിരിക്കും. കേരളത്തില്‍ത്തന്നെ ഒരുപാട് അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയൊന്നും ആരാധനയ്ക്കായി കടന്നുചെല്ലാന്‍ സ്ത്രീകള്‍ക്ക് പ്രായനിയന്ത്രണമില്ല. മാസമുറ പ്രകൃതി നിയമമാണ്. അതിന്റെ പേരിലെങ്ങനെയാണ് സ്ത്രീ അശുദ്ധയാവുന്നതെന്നും തൃപ്തി ചോദിച്ചു. ലിംഗവിവേചനത്തിനെതിരേ സ്ത്രീകള്‍ മുന്നോട്ടുവരണരണമെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top