ഉച്ചയ്ക്ക് ബിജെപിയില്‍; രാത്രിയോടെ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി

ഹൈദരാബാദ്: ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി തെലങ്കാന കോണ്‍ഗ്രസ് നേതാവ് പത്മിനി റെഡ്ഡിയുടെ കൂടുമാറ്റം. സ്വന്തം പാര്‍ട്ടി വിട്ട് അവര്‍ ബിജെപിയില്‍ ചേര്‍ന്ന് വെറും 10 മണിക്കൂറിനു ശേഷം തിരികെ ചാടി. വ്യാഴാഴ്ച രാവിലെ കോണ്‍ഗ്രസ്സിനൊപ്പമായിരുന്ന അവര്‍ ഉച്ചയോടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍, രാത്രി ഒമ്പതുമണിയോടെ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുവന്നു.
കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കിരണ്‍കുമാര്‍ റെഡ്ഡി സര്‍ക്കാരിന്റെ കാലത്ത് അവിഭക്ത ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായിരുന്ന സി ദാമോദര്‍ രാജാ നരസിംഹയുടെ ഭാര്യയാണ് പത്മിനി റെഡ്ഡി.
ദാമോദറിന്റെ ഭാര്യയുടെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. തെലങ്കാന ബിജെപി പ്രസിഡന്റ് കെ ലക്ഷ്മണിന്റെയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വി മുരളീധര്‍ റാവുവിന്റെയും നേതൃത്വത്തിലാണ് പത്മിനിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. “എന്നാല്‍, രാത്രിയോടെ പത്മിനി റെഡ്ഡി കോണ്‍ഗ്രസ്സിലേക്കു തിരിച്ചുപോന്നു. തന്റെ രാജി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിച്ചെന്നു തിരിച്ചറിഞ്ഞതോടെയാണ് തിരിച്ചുപോവുന്നതെന്നാണ് അവര്‍ പറഞ്ഞത്.ഇതോടെ, പത്മിനിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നു പറഞ്ഞു ബിജെപി തടിയൂരി.RELATED STORIES

Share it
Top