ഉച്ചഭാഷിണികളുടെ ദുരുപയോഗം; നിയമം കര്‍ശനമായി നടപ്പാക്കും

പത്തനംതിട്ട: ഉച്ചഭാഷിണികളുടെ ദുരുപയോഗം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശം ജില്ലയില്‍ പൂര്‍ണമായി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു. ഹോണ്‍ടൈപ്പ് ആംപ്ലിഫയറുകള്‍ പൂര്‍ണമായി നിരോധിച്ചിട്ടുള്ള സാഹചര്യത്തില്‍ ബോക്‌സ് ടൈപ്പ് ലൗഡ്‌സ്പീക്കറുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. മുസ്്‌ലീം പള്ളികളിലെ ബാങ്ക് വിളിക്ക് ഒഴികെ എല്ലാ ആരാധനാലയങ്ങളിലും ബോക്‌സ് ടൈപ്പ് ഉച്ചഭാഷിണികള്‍ മാത്രം ഉപയോഗിക്കണം. ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്ദം കെട്ടിടത്തിന്റെ പരിധി വിട്ട് പുറത്തുപോകാന്‍ പാടില്ല. തെരുവുകളിലും വാഹനങ്ങളിലും ഉച്ചഭാഷികളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. എല്ലാത്തരം എയര്‍ഹോണുകളും നിരോധിച്ചിട്ടുള്ളതാണ്. പോലീസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ല. രാത്രി 10ന് ശേഷവും രാവിലെ ആറിന് മുമ്പും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഉച്ചഭാഷിണികളുടെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പോലീസിനെ അറിയിക്കാവുന്നതാണ്.

RELATED STORIES

Share it
Top