ഉഗാണ്ടയില്‍ ബൈക്ക് യാത്രികര്‍ തല മറയ്ക്കരുതെന്ന്

കംപാല: ബൈക്ക് യാത്രികര്‍ തല മറയ്ക്കരുതെന്ന് ഉഗാണ്ടന്‍ പ്രസിഡന്റ് യൊവാരി മുസവേനി. കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കൊല്ലം 3.3% കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവെന്ന് ഉഗാണ്ടയിലെ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ബൈക്കില്‍ യാത്ര ചെയ്യുന്നവര്‍ ഹൂഡീസ് (തല മറയ്ക്കുന്ന വസ്ത്രം) ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയത്. സുരക്ഷയ്ക്കായി പത്തിന പദ്ധതികളാണ് പ്രസിഡന്റ് ആവിഷ്‌കരിച്ചത്. ഹെല്‍മറ്റ് ഒഴികെ മറ്റെന്തെങ്കിലും ഉപയോഗിച്ച് തല മറയ്ക്കുന്നവര്‍ പിഴയൊടുക്കേണ്ടിവരും. ബൈക്ക് യാത്രികര്‍ ഹെല്‍മറ്റ് ധരിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. ഇത് നിരീക്ഷിക്കാന്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിക്കും. കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ വര്‍ധിച്ചതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുഖംമൂടി ധരിച്ചവരോ അല്ലെങ്കില്‍ തല മറച്ചവരോ ആയ  ബൈക്ക് യാത്രികരാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടുതലായി ചെയ്യുന്നത്.

RELATED STORIES

Share it
Top