ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇന്നുമുതല്‍ സൗദിയിലെവിടെയും സന്ദര്‍ശിക്കാം

ദമ്മാം: സൗദിക്കു പുറത്തുനിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെവിടെയും സന്ദര്‍ശിക്കുന്നതിന് അവസരം നല്‍കുന്ന പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നു. ഈ ഉംറ സീസണ്‍ മുതല്‍ പുതിയ പരിഷ്‌കാരം പ്രാബല്യത്തില്‍ വരുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസാന്‍ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ ജിദ്ദ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങള്‍ മാത്രമാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് അവസരം നല്‍കുന്നത്. ഉംറ വിസ 15 ദിവസത്തില്‍ നിന്നും 30 ദിവസം വരേ നീട്ടിനല്‍കും. 15 ദിവസ കര്‍മങ്ങള്‍ക്കായി മക്ക, മദീന നഗരങ്ങളിലും 15 ദിവസം സൗദിയിലെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായിരിക്കും. ആവശ്യമെങ്കില്‍ ഒരുമാസത്തില്‍ കൂടുതല്‍ വിസ നീട്ടിനല്‍കും. മക്കയും മദീനയുമൊഴികെയുള്ള സൗദിയിലെ ചരിത്രപരമായ സ്ഥലങ്ങളും മറ്റു പട്ടണങ്ങളും സന്ദര്‍ശിക്കുന്നതിനു പ്രത്യേക ടൂറിസം പ്രോഗ്രാം എന്നുകൂടി സൗദിക്കു പുറത്ത് വിസ സ്റ്റാമ്പ് ചെയ്യുമ്പോള്‍ തന്നെ ഉള്‍പ്പെടുത്തേണ്ടിവരുമെന്ന് സൗദി ഡെപ്യൂട്ടി ഹജ്ജ് മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top