ഉംറയ്ക്ക് പോയ കാസര്‍കോട് സ്വദേശി മക്കയില്‍ മരിച്ചുദമ്മാം: അബ്‌ഖൈഖില്‍ നിന്നും കുടുംബത്തോടൊപ്പം ഉംറയ്ക്ക് പോയ കാസര്‍കോട് എരിയാല്‍ സ്വദേശി മുസ്തഫ (58) മക്കയില്‍ മരിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. 38 വര്‍ഷമായി അബ്‌ഖൈഖ് സനയ്യ കല്യാണ മണ്ഡപത്തില്‍ ജോലി ചെയ്യുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ മൈമൂന. മക്കള്‍ മുസ്താക്, മുന്‍ശാദ്, മുഖ്താര്‍, മുര്‍ഷിദ്, നസ്‌നിയ. സഹോദരങ്ങള്‍ മുഹമ്മദ് ലത്തീഫ്, ഹസന്‍ എന്നിവര്‍ അബ്‌ഖൈഖില്‍ ജോലി ചെയ്യുന്നുണ്ട്.

RELATED STORIES

Share it
Top