ഈ വര്‍ഷം കൂടുതല്‍പേര്‍ അന്യേഷിച്ച വാക്ക് ഫെമിനിസം

2017ല്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ച വാക്ക് 'ഫെമിനിസം' ആണെന്ന് പ്രശസ്ത ഓണ്‍ലൈന്‍ ഡിക്ഷണറിയായ മെറിയം വെബ്‌സൈറ്റ്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഡിക്ഷണറിയാണ് മെറിയം വെബ്‌സൈറ്റ്.ഓണ്‍ലൈന്‍ ഡിക്ഷണറിയില്‍ അര്‍ഥമന്യേഷിച്ച് ഏറ്റവുമധികംപേര്‍ തിരഞ്ഞ വാക്ക് എന്ന നിലയില്‍ 2017 ലെ വാക്കായി ഫെമിനിസത്തെ തിരഞ്ഞെടുത്തുവെന്ന് മറിയം വെബ്‌സൈറ്റര്‍ പറഞ്ഞു. ഈ വര്‍ഷത്തെ സംഭാഷണങ്ങളില്‍ കൂടുതലായി ഉപയോഗിച്ച വാക്കും ഇതുതന്നെ. ഈ വാക്കിന്റെ അര്‍ഥമന്യേഷിച്ചാണ് ആളുകള്‍ ഫെമിനിസം എന്ന വാക്ക് തിരഞ്ഞത്.
ഈ വര്‍ഷം നടന്ന സംഭവങ്ങളേയും പറഞ്ഞ വാക്കുകളേയും അടിസ്ഥാനമാക്കിയാണ് ആളുകള്‍ അതിന്റെ അര്‍ഥം അന്യേഷിക്കുന്നത്. അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷക കെല്യാന്‍ കോണ്‍വെയ് ഞാനൊരു ഫെമിനിസ്റ്റല്ല എന്നു പറഞ്ഞതും ജനുവരിയില്‍ നടന്ന വനിതാ മാര്‍ച്ചും ഈ വാക്കിന്റെ മൂല്യം വര്‍ദ്ധിപ്പിച്ചു.

RELATED STORIES

Share it
Top