ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡിനോടുള്ള അവഗണന: എസ്ഡിപിഐ ഉന്തുവണ്ടി യാത്ര സംഘടിപ്പിച്ചു

മതിലകം: ചരിത്ര പ്രധാനമായ ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡിനോടുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മതിലകം മേഖലാ കമ്മിറ്റി ഉന്തുവണ്ടി യാത്ര സംഘടിപ്പിച്ചു.
പെരിഞ്ഞനം സെന്ററില്‍ നിന്നാരംഭിച്ച ഉന്തുവണ്ടി യാത്ര കാക്കാതിരുത്തി പള്ളിവളവ്, കുറ്റിലക്കടവ്, ചക്കരപ്പാടം വഴി സഞ്ചരിച്ച് മതിലകം പള്ളി വളവ് സെന്ററില്‍ സമാപിച്ചു. എസ്ഡിപിഐ ജില്ലാ സമിതി അംഗം അബ്ദുല്‍ മജീദ് പുത്തന്‍ചിറ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഷിഹാബ് എം എച്ച് അധ്യക്ഷത വഹിച്ചു. അര്‍ഷാദ് പി എ, ഹംസ കൈപ്പമംഗലം, റഫീഖ് കെ എച്ച് നേതൃത്വം നല്‍കി. മതിലകം, പെരിഞ്ഞനം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, വികസനത്തിന് തടസം നില്‍ക്കുന്ന കമ്മീഷന്‍ ഏജന്റുമാരെ തുരത്തിയോടിക്കുക, 30 വര്‍ഷ—മായ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുക, പെരിഞ്ഞനം ഗവ. ആശുപത്രി റോഡ് പണി തീര്‍ക്കുക ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്ഡിപിഐ ഉന്തുവണ്ടി യാത്ര നടത്തിയത്.

RELATED STORIES

Share it
Top