ഈരാറ്റുപേട്ട റിംസ് ഹോസ്പിറ്റലില്‍ വിപുലീകരിച്ച ഹൃദ്രോഗ ചികില്‍സാ വിഭാഗം ഉദ്ഘാടനം ചെയ്തുഈരാറ്റുപേട്ട: റിംസ് ഹോസ്പിറ്റലിലെ വിപുലീകരിച്ച ഹൃദ്രോഗ ചികില്‍സാ വിഭാഗത്തിന്റെ ഉദ്ഘാടനം പി സി ജോര്‍ജ്  എംഎല്‍എ നിര്‍വഹിച്ചു. കൂടുതല്‍ സൗകര്യങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനവുമാണ് വിപുലീകരിച്ച ഹൃദ്രോഗ വിഭാഗത്തിന്റെ പ്രധാന സവിശേഷതകള്‍.പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും, ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. ഉല്ലാസ് ആര്‍ മുല്ലമലയാണ് ഈ വിഭാഗത്തിന്റെ മേധാവിയായി ചാര്‍ജെടുത്തിരിക്കുന്നത്. ഡോ. എന്‍ അനില്‍കുമാറിന്റെ സേവനം തുടര്‍ന്നും ലഭ്യമാവുകയും ചെയ്യും. ഇതിന് പുറമെ പ്രിവന്റീവ് ക്ലിനിക്, കാര്‍ഡിയോ ഡയബറ്റിക് ക്ലിനിക്, ഹൈപ്പര്‍ടെന്‍ഷന്‍ ക്ലിനിക് എന്നിവയുടെ സേവനവും ലഭ്യമാവും. റിംസ് ഹോസ്പിറ്റല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് ഇസ്മയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. അനില്‍കുമാര്‍ (ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ്), ഡോ. ഉല്ലാസ് ആര്‍ മുല്ലമല (ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ്-ഡിപാര്‍ട്ട്‌മെന്റ് മേധാവി) റിംസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍മാരായ ഫൈസല്‍ എം കെ, അനസ് എം കെ, റസ്‌ലി എം കെ, നബീല്‍ എം കെ,  ബെന്നി തോമസ് (മാനേജര്‍-ഓപറേഷന്‍സ്), ദിവ്യ രാജു സംസാരിച്ചു.

RELATED STORIES

Share it
Top