ഈരാറ്റുപേട്ട പിഎച്ച്‌സിയില്‍ ഡോക്ടര്‍മാരില്ല; ജനം ദുരിതത്തില്‍ഈരാറ്റുപേട്ട: മുന്‍സിപ്പാലിറ്റിയില്‍ ഡെങ്കിപ്പനിയും വൈറല്‍ പനിയും പടരുമ്പോഴും ഈരാറ്റുപേട്ട പിഎച്ച്‌സിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. മിക്കവാറും എല്ലാ ദിവസവും ഒപിയില്‍ ഒരു ഡോക്ടര്‍ മാത്രമേ ഉണ്ടാവുകയുള്ളു. ദിവസേന ഒപിയില്‍ ചികില്‍സ തേടിയെത്തുന്നവര്‍ 400ഓളം പേരാണ്. എന്നാല്‍ ഒരു ഡോക്ടറെ കൊണ്ട് ഇത്രയും രോഗികളെ പരിശോധിച്ച് ചികില്‍സ നല്‍കാന്‍ കഴിയില്ല. നുറു കണക്കിനു പേര്‍ ക്യൂവില്‍ നിന്ന് ചികില്‍സ കിട്ടാതെ മടങ്ങുന്നത് പതിവാണ്. മൂന്നു ഡോക്ടര്‍ വേണ്ടിടത്താണ് ഒരു ഡോക്ടറുടെ സേവനം മാത്രം നടക്കുന്നത്. ഇവിടെ 24 പേരെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യമുണ്ട്. മിക്ക ദിവസങ്ങളില്‍ 24ഓളം പേര്‍ ഐപിയിലുണ്ട്. എന്നാല്‍ രാത്രിയില്‍ ഈ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ല. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയാല്‍ മാത്രമേ രാത്രിയില്‍ ഡോക്ടമാരുടെ സേവനം ലഭ്യമാവുകയുള്ളു. ഈരാറ്റുപേട്ട നഗരസഭ ഈ ആശുപത്രിക്ക് എല്ലാവിധ ഭൗതിക സൗകര്യമൊരുക്കിയിട്ടും ആരോഗ്യ വകുപ്പ്  ആശുപത്രിയോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

RELATED STORIES

Share it
Top