ഈരാറ്റുപേട്ടയുടെ വികസനം: എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്

ഈരാറ്റുപേട്ട: നാടിന്റെ ചിരകാല സ്വപ്‌നമായ ഈരാറ്റുപേട്ട കേന്ദ്രമാക്കി പൂഞ്ഞാര്‍ താലൂക്ക് അനുവദിക്കുക, ബജറ്റില്‍ പ്രഖ്യാപിച്ച ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷനും പ്രാഥമികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതും ഉടന്‍ നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച നാടിന് ആവശ്യമായ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചോ അതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്യാതെ  പരസ്പരം മേനി പറയുന്നതിനും ആരോപണ പ്രത്യാരോപണം നടത്തുന്നതിനുമാണ് ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ മേലാളന്‍മാര്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി. മീനച്ചില്‍ താലൂക്ക് വിഭജിച്ച് ഈരാറ്റുപേട്ട ആസ്ഥാനമായി പൂഞ്ഞാര്‍ താലുക്ക് അനുവദിക്കുമെന്ന എംഎല്‍എയുടെ പ്രഖ്യാപനത്തിന് 30 വര്‍ഷത്തോളം പഴക്കമുണ്ട്. ഈരാറ്റുപേട്ടയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് എസ്ഡിപിഐ നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി യോഗം തിരുമാനിച്ചു.പ്രസിഡന്റ് കെബിര്‍ വെട്ടിയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബൈര്‍ വെള്ളാപ്പള്ളില്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ബിനു നാരായണന്‍, ഇസ്മായില്‍ കീഴേടം, ഷൈലാ അന്‍സാരി, തീക്കോയി ഗ്രാമപ്പഞ്ചായത്തം കെ കെ പരികൊച്ച്, എസ്ഡിടിയു മേഖലാ പ്രസിഡന്റ് സഫീര്‍ കുരുവനാല്‍, സെക്രട്ടറി വി എസ് ഹിലാല്‍ സംസാരിച്ചു.

RELATED STORIES

Share it
Top