ഈരാറ്റുപേട്ടയില്‍ താലൂക്ക് ആശുപത്രിക്കായി ഒപ്പു ശേഖരണം നടത്തിഈരാറ്റുപേട്ട: വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ജനകീയ വികസന ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട പിഎച്ച്‌സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കു നല്‍കാനായി ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയുടെ 12ഓളം കേന്ദ്രങ്ങളില്‍ ഒപ്പ് ശേഖരണം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തലപ്പലം, പൂഞ്ഞാര്‍, തീക്കോയി, തലനാട്, തിടനാട് എന്നീ പഞ്ചായത്തുകളില്‍ ഫോറം ഒപ്പു ശേഖരണം നടത്തും. താലൂക്ക് ആശുപത്രിയാക്കുമെന്ന് എംഎല്‍എ പി സി ജോര്‍ജ് വാഗ്ദാനം ചെയ്ത ശേഷം ഈരാറ്റുപേട്ടയെ തഴഞ്ഞ്, പൂഞ്ഞാര്‍ ആശുപത്രി താലൂക്കാശുപത്രിയായി ഉയര്‍ത്തുമെന്ന ഇപ്പോഴത്തെ നിലപാടുകളെ എതിര്‍ത്തും ഈരാറ്റുപേട്ട ഗവ. ആശുപത്രി താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്നും ആശ്യപ്പെട്ടാണ് ആരോഗ്യ മന്ത്രിക്കു നിവേദനം നല്‍കുന്നത്. മിക്ക വികസനങ്ങളിലും ഈരാറ്റുപേട്ടയെ തഴയുന്നതില്‍ ജനങ്ങള്‍ അമര്‍ഷത്തിലാണ്. നിവേദനത്തിനു ശേഷം വരും ദിവസങ്ങളില്‍ സമര പരിപാടികള്‍ ശക്തമാക്കാനാണു തീരുമാനമെന്ന് റഹീസ് പടിപ്പുരക്കല്‍, അജ്മല്‍ഖാന്‍, ഹുസൈന്‍ അമ്പഴത്തിനാല്‍, ആരിഫ് മാളിയേക്കല്‍, കെപിഎ നടക്കല്‍, ഹസീബ് വെളിയത്ത് അറിയിച്ചു.

RELATED STORIES

Share it
Top