ഈരാറ്റുപേട്ടയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

ഈരാറ്റുപേട്ട: നഗരത്തില്‍ കുറച്ചു ദിവസങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഇന്നലെ രൂക്ഷമായി. നഗരസഭാ ബസ് സ്റ്റാന്‍ഡ് മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍ വരെ വാഹന ഗതാഗതം തുടരുമ്പോഴും നിയന്ത്രിക്കാന്‍ ടൗണില്‍ പോലിസില്ലാത്തതു കുരുക്കു രുക്ഷമാക്കി.
ടൗണില്‍ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നതോടെ പാലാ റോഡിലും കാഞ്ഞിരപ്പള്ളി റോഡിലും തൊടുപുഴ റോഡിലും ഒരു പോലെ വാഹന നിര നീളുകയാണ്. നഗരത്തില്‍ ഇടക്കിടെ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും മറ്റും ദുരിതമാവുന്നു. നാലു വാഹനങ്ങള്‍ ഒരുമിച്ചെത്തിയാലോ ഏതെങ്കിലും വാഹനം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്താലോ ഗതാഗതക്കുരുക്ക് രൂപപ്പെടുകയാണ്. നഗരത്തിലൂടെ കടന്നുപോവുന്ന റോഡുകള്‍ വീതി കൂട്ടിയാല്‍ മാത്രമേ ഗതാഗതകുരുക്കിനു പരിഹാരമാവുകയുള്ളു.
നേരത്തെ നഗരത്തിലെ റോഡുകള്‍ വീതി കൂട്ടുമെന്ന പ്രതീതി ഭരണകര്‍ത്താക്കള്‍ നല്‍കിയിരുന്നെങ്കിലും അതിനുള്ള യാതൊരു നടപടിയും സ്വീകരിക്കപ്പെട്ടിട്ടില്ല. അധികൃതരുടെ അനങ്ങാപ്പാറ നയം തുടരുകയാണ്.

RELATED STORIES

Share it
Top