ഈജിപ്ത്: രാഷ്ട്രീയ തടവുകാര്‍ക്ക് ക്രൂര പീഡനം- ആംനസ്റ്റി

ബെയ്‌റൂത്ത്: ഈജിപ്തില്‍ രാഷ്ട്രീയ ലക്ഷ്യംവച്ചു നിരവധി പേരെ ഏകാംഗ തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും ഈജിപ്തില്‍ ഏകാംഗ തടവില്‍ കഴിയുന്നുണ്ട്. ഇതില്‍ പലരും വര്‍ഷങ്ങളായി തടവ് അനുഭവിക്കുന്നവരാണ്. മാനുഷികമായ യാതൊരു പരിഗണനയും നല്‍കാതെ 24 മണിക്കൂറും സെല്ലിനുള്ളില്‍ പൂട്ടിയിടുന്ന ഇവരെ യാതൊരു തരത്തിലും പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ ദീര്‍ഘകാലമായി തടവില്‍ കഴിയുന്ന 36 പേരെക്കുറിച്ചുള്ള വിവരങ്ങളും ഇവര്‍ പുറത്തുവിട്ടു.

RELATED STORIES

Share it
Top