ഈജിപ്ത്: ഭീകര പട്ടിക അപ്പീല്‍ കോടതി തള്ളി

കെയ്‌റോ:  മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അടക്കമുള്ളവരെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ കോടതി വിധി ഈജിപ്തിലെ പരമോന്നത അപ്പീല്‍ കോടതി തള്ളി. മുര്‍സി അടക്കം 1500 പേരെയായിരുന്നു ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.  കേസ് പരമോന്നത കോടതി പുനപ്പരിശോധനയ്ക്കായി കീഴ്‌ക്കോടതിയിലേക്കു തിരിച്ചയച്ചു. ഭീകര പട്ടികയ്‌ക്കെതിരേ നിരോധിത മുസ്‌ലിം ബ്രദര്‍ഗുഡ് നിരവധി അപ്പീലുകള്‍ സമര്‍പ്പിച്ചിരുന്നു. മുന്‍ ഫുട്‌ബോള്‍ താരമായ മുഹമ്മദ് അബൂത്രികയും ആപ്പീല്‍ കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ ഭീകര പട്ടികയിലെ ഒന്നാമനായിരുന്നു അബൂത്രിക. സായുധ സംഘങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. എന്നാല്‍ ആരോപണം അബൂത്രിക നിഷേധിച്ചിരുന്നു.
ഭീകര പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കു മുന്നു വര്‍ഷത്തേക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും സ്വത്ത് മരവിപ്പിക്കുകയും ചെയ്യും. 2015ല്‍ ഈജിപ്തില്‍ പാസാക്കിയ ഭീകരവിരുദ്ധ നിയമത്തെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. അതേസമയം ഈ വിധിയോടെ മുസ്്‌ലിം ബ്രദര്‍ഹുഡിനു മേലുള്ള വിലക്ക് നീങ്ങുമോ എന്നു വ്യക്തമല്ല.

RELATED STORIES

Share it
Top