ഈജിപ്ത്: ബ്രദര്‍ഹുഡ് താല്‍ക്കാലിക ഓഫിസ് തുറന്നു

കെയ്‌റോ: ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് താല്‍ക്കാലിക ഓഫിസ് സംവിധാനിച്ചതായി സംഘടനാ വക്താവ് മുഹമ്മദ് മുന്‍തസിര്‍. ഓഫിസ് ആരംഭിച്ചതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സ്ഥിരീകരണം. സംഘടനയുടെ കൂടിയാലോചനാ സമിതി, ഉപദേശക സമിതി തിരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തിയാണ് ഓഫിസ് സജ്ജമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണകൂടവുമായി ഒരിക്കലും കൈകോര്‍ക്കുകയില്ലെന്നും ഒരു കുറ്റവാളി സംഘവുമായി സഹകരിക്കാന്‍ തങ്ങള്‍ക്കു താല്‍പര്യമില്ലെന്നും മുന്‍തസിര്‍ വ്യക്തമാക്കി. ഈജിപ്ഷ്യന്‍ ഭരണകൂടത്തിന് സഹായസഹകരണങ്ങള്‍ നല്‍കുന്ന രാജ്യങ്ങളെ അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു.

RELATED STORIES

Share it
Top